Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ക്സിൽ ഹണി റോസിന്റെ ബിക്കിനി രംഗം?

chunkzz-honee

ഇക്കാ ഹണിയുടെ ബിക്കിനി ഉണ്ടോ ! ചോദ്യം കേട്ട് സംവിധായകൻ ആദ്യമൊന്ന് ഞെട്ടി! സംഗതി സത്യം തന്നെ, അല്ല ആരായാലും ഞെട്ടി പോകും. ചങ്ക്സ് സിനിനയുടെ സംവിധായകനായ ഒമർ ലുലുവിന് ആണ് ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടി വന്നത്. ചങ്ക്സ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ അന്ന് തൊട്ട് സംവിധായകന്റെ ഇൻബോക്സിൽ ഈ ചോദ്യവുമായി വന്നെത്തിയ ചെറുപ്പക്കാരുടെ എണ്ണം കുറച്ചൊന്നുമല്ല! സെറ്റിൽ നേരിട്ട് വന്ന് ഇക്കാര്യം തിരക്കിയവരുമുണ്ട്

chunkzz-1

കേരളത്തിലെ യുവാകൾക്ക് ഒരു ഹരം തന്നെയാണ് ഹണീ റോസ്! വൺ ബൈ ടു, ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, യു ടു ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കളുടെ മനം കവർന്ന നായികയായാണ് ഹണി. ഒരിടവേളയ്ക്ക് ശേഷം ഹണി തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. എന്തായാലും ബിക്കിനി വാർത്തയെക്കുറിച്ച് സംവിധായകന് പറയാനുളളത് കേൾക്കാം

‘ചിത്രത്തിൽ ഗംഭീര മേയ്ക്ക്ഓവറിലാകും ഹണി റോസ് എത്തുക. ചങ്ക്സിനായി 12 കിലോ ശരീരഭാരവും അവർ കുറക്കുകയുണ്ടായി. ഗ്ലാമർ റോളാണ് ഹണിയുടേത്. അതുകൊണ്ടുതന്നെ ആരാധകരെ ഞെട്ടിക്കുന്നൊരു ലുക്ക് ഈ സിനിമയിലുണ്ട്. ബിക്കിനി ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല’- ഒമർ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

chunkzz-honee-4

ഹാപ്പി വെഡ്ഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്‌സ്. മെയ് 12ന് റിലീസാവുന്ന ഈ ചിത്രത്തിൽ ബാലു വർഗീസ്‌, വിശാഖ് നായർ(കുപ്പി),  ധർമജൻ, ഗണപതി എന്നിവരാണ് ചങ്ക്‌ ബ്രോസ് ആയി എത്തുന്നത്. ലാൽ, സിദ്ദിക്ക്, ഷെമ്മി തിലകൻ, അഞ്ജലി, മരീന, തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങൾ.

സംഗതി തമാശയാണെങ്കിലും ഇങ്ങൊരു സംഗതി സിനിമയിൽ ഉണ്ടോ ഇല്ലയോ എന്നുള്ളത് എല്ലാവർക്കും ഒരു ആകാംഷ തന്നെയാണ്! കാത്തിരിക്കാം മെയ് 12വരെ.