മഞ്ജുവിനും ഗീതുവിനുമൊപ്പം മന്യ; ചിത്രങ്ങൾ കാണാം

ചിത്രങ്ങൾ മന്യയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

ജോക്കര്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന നായികയായിരുന്നു മന്യ. 2008ൽ സത്യ പട്ടേലുമായുള്ള വിവാഹത്തോടെ നടി അഭിനയരംഗം വിട്ടു. ഇപ്പോഴിതാ മന്യയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

ചിത്രങ്ങൾ മന്യയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനുമൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ മഞ്ജു എത്തിയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. മഞ്ജുവിനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നത്. വേട്ട', 'കരിങ്കുന്നം സിക്‌സസ്' എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മഞ്ജുവിന് അവാര്‍ഡ് നേടിക്കൊടുത്തത്. ഗീതു മോഹൻദാസിന്റെ ഭർത്താവും ഛായാഗ്രാഹകനുമായ രാജീവ് രവിയായിരുന്നു മികച്ച സംവിധായകൻ. നഫ്രീഡിയ എന്റര്‍ടെയ്‌ന്മെന്റ് നടത്തുന്ന നാഫയുടെ രണ്ടാമത്തെ പുരസ്‌ക്കാരദാനമാണിത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ന്യൂയോർക്കിലെ ബ്രോങ്ക്സ് ലീമാൻ കോളേജ് ഓഡിറ്റോറിയത്തിലാണ് അവാർഡ് നൈറ്റും കലാപരിപാടികളും അരങ്ങേറിയത്.

ചിത്രങ്ങൾ മന്യയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

മന്യ ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയില്‍ ആണ് സ്ഥിരതാമസം. മാസങ്ങള്‍ക്ക് മുന്‍പ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും മകൾ മീനാക്ഷിയും അമേരിക്കയിൽ വന്നപ്പോഴും മന്യ ഉണ്ടായിരുന്നു.

ചിത്രങ്ങൾ മന്യയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

വണ്‍ മാന്‍ ഷോ, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍ കുട്ടി, സ്വപ്‌നക്കൂട്, സ്വന്ത മാളവിക, ഉടയോന്‍, അപരിചിതന്‍, രക്ഷകന്‍, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, പതിനൊന്നില്‍ വ്യാഴം തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

ചിത്രങ്ങൾ മന്യയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും
ചിത്രങ്ങൾ മന്യയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും