ബിജുമേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

നടൻ ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോനും സംഘവും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാത്രി ഏറെ വൈകി ബിജുമേനോൻ മറ്റൊരു കാറിൽ വീണ്ടും യാത്ര തിരിച്ചു.