വിനായകൻ വലിയ നടൻ, സഖാവിന് അഭിനന്ദനങ്ങൾ; ഹരീഷ് പേരാടി

സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരാടി. ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് സ്വന്തം കൈയ്കൊണ്ട് അവാർഡ് കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നതെന്ന് ഹരീഷ് കുറിച്ചു.

ഹരീഷ് പേരാടിയുടെ വാക്കുകളിലേക്ക്–

അടിയന്തരാവസ്ഥയുടെ ഭീകരത ഓർമപെടുത്താൻ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ... ഞാൻ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈയ്കൊണ്ട് അവാർഡ് കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നത് ... പിന്നെ എന്തിനാണ് വെറെ എരുവും പുളിയും ...ലാൽസലാം ....