ഇത് എന്റെ സ്വന്തം സുജാത; പാർവതി

മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത തിയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ഈ അവസരത്തിൽ നടി പാർവ്വതി തന്റെ വീട്ടിലെ 'സുജാതയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തു. എന്റെ ചേച്ചിയെ പരിചയപ്പെടു എന്നു പറഞ്ഞാണ് പാർവതി കുറിപ്പ് ആരംഭിച്ചിരിയ്ക്കുന്നത്. 

‘സുജാതയെപ്പോലെ തന്നെ മക്കളെക്കുറിച്ച്  ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ളയാളാണ് എന്റെ സുജാതയും. അവരെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് വിശ്രമമില്ലാതെ ജോലി ചെയ്യാൻ ചേച്ചിയെ പ്രേരിപ്പിക്കുന്നത്. മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണമെന്നും ഈ കഷ്ടപ്പാട് അവർക്ക് നല്ല ആഗ്രഹമുണ്ട്. ചേച്ചി പറയുന്നതു ശരിയാണ് വീട്ടുപണി കഷ്ടപ്പാടുകൾ നിറഞ്ഞതു തന്നെയാണ്.

ശാരീരികാധ്വാനം ആവശ്യത്തിലധികം വേണ്ട തൊഴിൽ. കുട്ടികളെ നന്നായി വളർത്താൻ, സാമ്പത്തിക ബാധ്യത നികത്താൻ തിരഞ്ഞെടുത്ത ഈ ജോലിയെപ്പറ്റി ചേച്ചി ഒരു പരാതിയും പറയാറില്ല. മക്കൾക്കെങ്കിലും ഒരു സർക്കാർ ജോലി അതാണ് ചേച്ചിയുടെ ഒരേയൊരു സ്വപ്നം. ആ സ്വപ്നം സഫലമാകാനും കുഞ്ഞുങ്ങൾക്ക് ശോഭനമായ ഭാവിയുണ്ടാകാനും ഞാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ചേച്ചി എനിക്കു വേണ്ടി ചെയ്യുന്ന ജോലികൾ എന്റെ ജോലി മികവുറ്റതാകാൻ എന്നെ സഹായിക്കുന്നു. എന്റെ വീട് വൃത്തിയാക്കി നല്ല രുചികരമായി പാചകം ചെയ്ത് സ്വന്തം വിലപ്പെട്ട സമയം വിനിയോഗിക്കുന്ന ചേച്ചി ഇല്ലായിരുന്നെങ്കിൽ ജീവിതത്തിലും ജോലിയിലും എനിക്കു മുന്നേറാൻ സാധിക്കുമായിരുന്നില്ല. ഇതിനു ഞാൻ എന്നും ചേച്ചിയോട് കടപ്പെട്ടവളായിരിക്കും. ഇത്ര വിലപ്പെട്ട സേവനം ചെയ്യുന്ന ചേച്ചിയ്ക്കും മറ്റു സുജാത മാർക്കും എന്റെ വലിയ സല്യൂട്ട്. #entesujatha

സുജാതയുടെ ശക്തിയെ ഞാൻ സ്നേഹിക്കുന്നു. ഇതാണ് എന്റെ സുജാത. ഇതു പോലെ നിങ്ങളും നിങ്ങളുടെ സുജാതയെക്കുറിച്ച് എന്നോട് പങ്കുവെയ്ക്കു ... 

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ജോജു ജോർജ്ജ് നിർമ്മാതാവായ ചാർലിയിൽ പാർവ്വതിയായിരുന്നു നായിക.ഫാൻറം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത നിർമ്മിച്ചിരിക്കുന്നതും ജോജു ജോർജ്ജും മാർട്ടിൻ പ്രക്കാട്ടുമാണ്.