ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ ചിത്രത്തില്‍ ഷെയ്ൻ

സൂപ്പർഹിറ്റ് ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയ്ക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാകുന്നു. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

സൗബിൻ ഷാഹിറിന്റെ പറവയിലൂടെ മനോഹരപ്രകടനം കാഴ്ചവച്ച ഷെയ്ൻ ഇപ്പോൾ തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. അജിത് കുമാർ ചിത്രം ഈഡ, ഷാജി എൻ കരുൺ ചിത്രം, ദേവൻ ചിത്രം പൈങ്കിളി എന്നിവയാണ് ഷെയ്നിന്റെ പുതിയ പ്രോജക്ടുകൾ.