അനുഷ്കയുടെ തേര്, ഓമ്നി വണ്ടി; ബാഹുബലി 2 മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

ബാഹുബലി രണ്ടാം ഭാഗത്തിെല മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യഭാഗം മുതൽ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വിഡിയോയിലൂടെ കാണിക്കുന്നത്.

രാജമൗലിയുടെ അർപ്പണവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും കരുത്തുറ്റപ്രകടനങ്ങളുമെല്ലാം ഇതിലൂടെ കാണാം.