Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരക്കഥ വിഷ്ണുവും ബിബിനും നായകൻ ദുൽക്കർ

vishnu-bibin

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളാണ് വിഷ്ണുവും ബിബിനും. ഇരുവരുടെയും അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ദുൽക്കർ സൽമാൻ ആണ്.

മലയാളത്തില്‍ ദുൽക്കർ ഇനി ചെയ്യാന്‍ പോകുന്നതും ഈ പ്രോജക്ട് ആയിരിക്കും. അതേസമയം ചിത്രം സംവിധാനം ചെയ്യുന്നത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ജയറാം ഈ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അക്കാര്യം സിനിമയോട് അടുത്തവൃത്തങ്ങൾ നിഷേധിച്ചു.