Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനെന്ന നടന് നരനും നരസിംഹവും ഒന്നുതന്നെ; ‘നരസിംഹ’ത്തെക്കുറിച്ച് ലാല്‍

lal-narasimham

മോഹന്‍ലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രമാണ് നരസിംഹം. മീശപിരിച്ചും ആവേശമുയർത്തുന്ന സംഭാഷണങ്ങൾ പറഞ്ഞും പൂവള്ളി ഇന്ദുചൂഡൻ മലയാളികളുടെ ആരാധനാകഥാപാത്രമായി മാറി. 

ഈ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ.

‘സിനിമാകൊട്ടകയുടെ ഇരുട്ട് ഭേദിച്ച് ഇന്ദുചൂഡൻ അവതരിച്ചപ്പോൾ ഐതിഹ്യങ്ങളുടെ ഓർമകൾ കുടിയിരിക്കുന്ന മലയാളിമനസ്സ് യുക്തി ഭദ്രതയുടെ കൈകണക്കുകൾ മറന്ന് ആ കഥാപാത്രത്തെ സ്വീകരിച്ചു.

കാരണം അനീതിയുടെ മാറ് പിളർക്കാൻ ജലതയുടെ നെഞ്ചകം കീറി ഇനിയും അവതാരങ്ങൾ എത്തുമെന്ന് നാം സ്വപ്നം കാണുന്നു. ഞാനെന്ന നടന് നരനും നരസിംഹവും ഒന്നുതന്നെ. തുടങ്ങാനും അവസാനിപ്പിക്കുവാനുമുള്ള സംവിധായകന്റെ നിർദേശങ്ങൾക്കിടയിൽ ഒരൽപം മനോധർമം. നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിക്കുന്നു.’–മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന 'വേഷങ്ങൾ' എന്ന സമ്പൂർണ മോഹൻലാൽ ആപ്ലിക്കേഷനിലാണ് ഈ അത്യപൂർവ വിഡിയോ ഉള്ളത്. നരസിംഹം കൂടാതെ അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ നിന്നുള്ള അപൂർവ വിഡിയോ ആപ്പിലൂടെ കാണാനാകും.

വേഷങ്ങൾ ആപ്പ് ഐഫോണിൽ ഡൗൺലോഡ് ചെയ്യാം

വേഷങ്ങൾ ആപ്പ് ആൻഡ്രോയിഡിൽ ഡൗൺലോഡ് ചെയ്യാം

മോഹൻലാൽ എന്ന നടന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാകും 'വേഷങ്ങൾ'. മോഹൻലാൽ തന്നെ നേരിട്ട് ആപ്പിലെത്തി വിശേഷം പങ്കിടുന്നുവെന്നതാണ് മുഖ്യ സവിശേഷത. അദ്ദേഹം തന്നെ സിനിമാ വിശേഷങ്ങൾ പങ്കിടുന്ന വിഡിയോ- ഓഡിയോ ക്ലിപുകൾ, മോഹൻലാൽ ചിത്രങ്ങളിലെ മാസ് ഡയലോഗുകൾ (ടെക്സ്റ്റ് സഹിതം), സിനിമാ ക്ലിപ്പുകൾ, ടെസ്റ്റിമോണിയലുകൾ, പ്രധാന കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ, കാരിക്കേച്ചറുകൾക്കു പശ്ചാത്തലമായി ആ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ശബ്ദത്തിൽ തന്നെ വിശദീകരണം, വർഷാടിസ്ഥാനത്തിൽ ലാൽ സിനിമകളുടെ പട്ടിക, പ്രധാന കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള വിഡിയോ പ്രൊമോകൾ തുടങ്ങിയവ ആപ്പിലുണ്ട്.

ബോയിങ് ബോയിങ്, ഉണ്ണികളെ ഒരു കഥ പറയാം പോലുള്ള പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പുതിയ പശ്ചാത്തലത്തിലുള്ള പുനരാവിഷ്കരണവും ആപ്പിനെ ശ്രദ്ധേയമാക്കുന്നു. യശശ്ശരീരരായ കാവാലം നാരായണപ്പണിക്കർ, ഭരത് ഗോപി, ശശികുമാർ അടക്കമുള്ള പ്രമുഖർ ലാലിനെപ്പറ്റി സംസാരിക്കുന്ന ടെസ്റ്റിമോണിയലുകളാണ് മറ്റൊരു ഘടകം.

മോഹൻലാലുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടെന്നുള്ളതാണ് ആപ്പിന്റെ മറ്റൊരു മുഖ്യ സവിശേഷത. ആർക്കുവേണമെങ്കിലും ആപ്പിന്റെ ചാറ്റിൽ മോഹൻലാലിന് നേരിട്ട് സന്ദേശമയയ്ക്കാം. അദ്ദേഹം മറുപടി നൽകും. മോഹൻലാലുമായി ലൈവ് ചാറ്റിനുള്ള സൗകര്യവും ആപ്പിലുണ്ടാകും. മനോരമ ഓൺലൈനും മൈൻഡ് വേയും സംയുക്തമായാണ് ആപ് നിർമിച്ചിരിക്കുന്നത്.