ഭീതിയോടെ പ്രണവ് മോഹൻലാൽ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ പുതിയ പോസ്റ്റർ എത്തി. ഭീതി നിറഞ്ഞ മുഖവുമായി നിൽക്കുന്ന പ്രണവിനെയാണ് പോസ്റ്ററിൽ കാണാനാകുക. സിനിമയുടെ ടീസർ ഈ മാസം റിലീസ് ചെയ്യും.

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നൽകിയത്. 

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.