Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിക്യനായി യൗവനരൂപത്തിൽ മോഹൻലാൽ എത്തുന്നു

odiyan-newlook

ഒടിയൻ മാണിക്യന്റെ പുത്തൻ ലുക്കിനായി മലയാളസിനിമാലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനിൽ എത്തുക. ഇതിനായ അതികഠിനമായ പരിശീലനത്തിലായിരുന്നു താരം. 

ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നുവെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തു.

യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹൻലാൽ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസർ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയൻ ടീം അറിയിച്ചു.

ഒടിയന്റെ ഷൂട്ടിങ് അതിന്റെ അവസാനഘട്ടത്തിലാണ്. വിവിധ ഗെറ്റപ്പുകളിലാകും ചിത്രത്തിൽ മോഹൻലാൽ എത്തുക. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്​ഷൻ ഒരുക്കുന്നത്. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.