ദിലീപ് ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയെ നടന്‍ ദിലീപ് സന്ദര്‍ശിച്ചു. ഗണേഷിന്‍റെ പത്തനാപുരത്തെ വസതിയിലെത്തിയാണ് ദീലീപ് ഗണേഷിനെ കണ്ടത്. 

ഗണേഷ് കുമാറും ഭാര്യയും ചേർന്ന് ദിലീപിനെ സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് എം എല്‍ എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത്. 

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുവ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നും എം എല്‍ എയുമായി ബന്ധപ്പെട്ട വൃത്തങ്ങള് പ്രതികരിച്ചു. മാധ്യപ്രവർത്തകരോട് സന്ദർശനത്തെ കുറിച്ച് ദിലീപ് പ്രതികരിക്കാൻ തയാറായില്ല.