16 മണിക്കൂറിൽ ഒരുലക്ഷം ലൈക്സ്; സംഭവമായി ‘കമ്മാര സംഭവം’

ദിലീപിന്റെ പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തരംഗമാകുകയാണ്. ആറ് മാസത്തിന് ശേഷം തന്റെ ഔദ്യോഗികപേജിലൂടെ ദിലീപ് എത്തിയത് ഈ സിനിമയുടെ പോസ്റ്റർ പുറത്തിറക്കാനായിരുന്നു. 

ഒരു മണിക്കൂറിനകം 45,000 ലൈക്കുകളും 4,400 ഓളം ഷെയറുകളുമായി മലയാള സിനിമാലോകത്തെ ഞെട്ടിച്ച് പോസ്റ്ററിന് ഇതുവരെ ഒരുലക്ഷം ലൈക്സും 9037 ഷെയറും ലഭിച്ചു. പോസ്റ്റർ പുറത്തിറങ്ങി അടുത്ത നിമിഷം സിനിമയുടെ ഫ്ലക്സുമായി ആരാധകരുമെത്തി. ദിലീപ് ഫാൻസ് ചാലക്കുടി ടീം പടക്കം പൊട്ടിച്ചാണ് ഇത് ആഘോഷിച്ചത്.

പ്രേക്ഷകർ മാത്രമല്ല സിനിമാപ്രവർത്തകരും ദിലീപിന് ആശംസകളുമായി എത്തി.