സിനിമയെ വെല്ലും; ലാലിന്റെ മകളുടെ വിവാഹവിഡിയോ

സമൂഹമാധ്യമങ്ങളിൽ തരംഗമായി ലാലിന്റെ മകളുടെ വിവാഹവിഡിയോ. മോണിക്കയുടെയും അലന്റെയും വിവാഹനിശ്ചയത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ചടങ്ങുകൾ.

പഞ്ചാബി വിവാഹങ്ങളുടെ തീമിലായിരുന്നു വേദി അണിയിച്ചൊരുക്കിയിരുന്നത്. മിക്കവരും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പഞ്ചാബി തീമിലുള്ളതായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആർഭാഡം നിറഞ്ഞതുമായ ചടങ്ങ്.