Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് മോഹൻലാലിനൊപ്പമുള്ള റോസിക്കുട്ടിയുടെ സെൽഫി

lena-pranav

പ്രണവ് നായകനായി എത്തിയ ആദി സിനിമയിൽ ഏറ്റവുമധികം കയ്യടി നേടിയ രംഗമാണ് മോഹൻലാലിന്റെ വരവ്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരും അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.

പ്രണവിന്റെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നത് ലെനയും സിദ്ദിഖുമാണ്. ഇവര്‍ മൂവരും ഹോട്ടലിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി മോഹൻലാൽ കയറി വരുന്നതും പിന്നീട് അദ്ദേഹത്തെ പരിചയപ്പെടുന്നതുമാണ് സീനിൽ ഉള്ളത്.

റോസിക്കുട്ടി എന്നാണ് ലെനയുടെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനൊപ്പം നിൽക്കുന്നൊരു സെല്‍ഫി റോസിക്കുട്ടി എടുക്കുന്നുണ്ട്.

ഇപ്പോഴിതാ ലെന തന്നെ ആ സെൽഫി സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർക്ക് പങ്കുവച്ചു.