പുനര്‍വിവാഹിതരായ താരങ്ങൾ

സിനിമാ താരങ്ങളുടെ വിവാഹവും വിവാഹമോചനവും പുനർവിവാഹവും എല്ലാ കാലത്തും ശ്രദ്ധയാകർഷിക്കാറുണ്ട്. വിവാഹബന്ധത്തിൽ വിള്ളലുകലുണ്ടായ താരങ്ങൾ അനവധിയാണെന്നതു തന്നെ കാരണം. ആദ്യ ബന്ധം വേർപെടുത്തിയ ശേഷം പുനർവിവാഹിതരായ താരങ്ങളും കുറവല്ല. 

സിനിമയിൽ സജീവമായിരുന്ന കാലത്താണ് നടി ദിവ്യാ ഉണ്ണി വിവാഹിതയായത്. ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖരനൊപ്പം അമേരിക്കയിലേയ്ക്ക് പോയ ദിവ്യ അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. പിന്നീട് ഇൗ ബന്ധം വേർപെടുത്തിയ നടി മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനെ വിവാഹം കഴിച്ചു. ദിവയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. 

ദിലീപും മലയാളത്തിന്റെ മഞ്ജു വാര്യരും 1998–ലാണ് വിവാഹിതരായത്. 2015–ല്‍ ഇവർ വിവാഹമോചനം നേടി. കാവ്യാ മാധവന്‍ 2009 ലാണ് വിവാഹിതയായത്.  2011–ല്‍ വിവാഹമോചനം നേടിയ നടി 2016–ൽ ദിലീപിനെ വിവാഹം കഴിച്ചു. ഒട്ടേറെ വാർത്താ പ്രാധാന്യം നേടിയ വിവാഹമായിരുന്നു ഇരുവരുടേതും. 

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2000–ലാണ് മനോജ് കെ ജയനും ഉര്‍വ്വശിയും വിവാഹിതരായത്. ‌2007–ല്‍ ഇവരും വേര്‍പിരിഞ്ഞു. ഉര്‍വ്വശിയും മനോജും പിന്നീട് പുനര്‍വിവാഹിതരായി. ഇരുവരുടെയും മകളായ കുഞ്ഞാറ്റ മനോജിനൊപ്പമാണ്. 

നടനും എം.എൽ.എയുമായ മുകേഷും നടി സരിതയും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ ഇരുവരും പിന്നീട് പിരിയുകയും മുകേഷ് നർത്തകിയായ മേതിൽ ദേവികയെ കല്യാണം കഴിക്കുകയും ചെയ്തു. ജഗതി, ഷീല, ശാന്തി കൃഷ്ണ, ഗണേശ്കുമാർ തുടങ്ങി നിരവധി താരങ്ങൾ ആദ്യ ബന്ധം വേർപെടുത്തുകയും പുനർവിവാഹം ചെയ്യുകയും ചെയ്തവരാണ്.