Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമരം ക്ലാസിക് തന്നെ: നിവിൻ പോളി

poomaram-nivin-movie

കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം കാണാൻ ആദ്യ ഷോയ്ക്ക് എത്തിയ താരമാണ് നിവിൻ പോളി. ചിത്രം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്ന് നിവി‍ൻ പോളി പറഞ്ഞു.

‘വളരെ നാളുകൾക്ക് ശേഷം തന്റെ ഹൃദയത്തിൽ പതിഞ്ഞൊരു സിനിമയാണ് പൂമരം. കാവ്യാത്മകവും അതോടൊപ്പം തന്നെ യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നു ഈ സിനിമ. മലയാളസിനിമയിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് പൂമരമെന്നാണ് എന്റെ അഭിപ്രായം. കോളജ് യൂത്ത്ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരെ ഈ ചിത്രം നല്ല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

അർത്ഥപൂർണമായ ക്ലൈമാക്സ് അതിന്റെ എല്ലാ കൃത്യതയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. കാളിദാസ് ഉദിച്ചുയരുന്ന താരമാണ്. ചിത്രത്തിലെ പുതുമുഖങ്ങള്‍ക്കെല്ലാം അഭിനന്ദനം. എബ്രിഡ് ഷൈന്റെ ഫീൽ ഗുഡ് സിനിമ.’- നിവിൻ പറഞ്ഞു.