അങ്കമാലി ഡയറീസിന് ഒരു വയസ്സ്; ആഘോഷം ഗംഭീരമാക്കി താരങ്ങൾ

സൂപ്പർഹിറ്റ് ചിത്രം അങ്കമാലി ഡയറീസ് റിലീസിന്റെ ഒരുവർഷം ആഘോഷിച്ച് അണിയറപ്രവർത്തകർ. അങ്കമാലി കാർണിവൽ മൾടിപ്ലക്സിൽ നടന്ന ആഘോഷത്തിൽ ചിത്രത്തിലെ താരങ്ങളെല്ലാം പങ്കെടുത്തു. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷം പിന്നീട് ഡാൻസും പാട്ടുമൊക്കെയായി താരങ്ങൾ തന്നെ ഗംഭീരമാക്കി.

നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു നിര്‍മാണം.