Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനിറയും; കലാഭവൻ മണിയുടെ പ്രസംഗം പങ്കുവച്ച് സഹോദരൻ

mani-vdeo

ആളുകൾക്ക് കലാഭവൻ മണി ഒരു നടൻ മാത്രമായിരുന്നില്ല, അവരുടെ കൂട്ടുകാരനും കൂടപ്പിറപ്പുമെല്ലാമായിരുന്നു. സാധാരണ താരങ്ങളോട് ‍‍അടുക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇൗ നടനെ മണിയേട്ടാ എന്നു നീട്ടുവിളിക്കാനും പാട്ടുപാടാൻ ആവശ്യപ്പെടാനുമെല്ലാം ജനങ്ങൾക്ക് മടിയായിരുന്നു. എന്നാൽ പാട്ടുപാടൻ ചോദിച്ചവരുടെ തോളിൽ കയ്യിട്ട് മണി പാടി. അവയിൽ ചില പാട്ടുകൾ നമ്മെ കരിയിച്ചു. ചിലത് ചിന്തിപ്പിച്ചു.

ഇപ്പോഴിതാ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പങ്കുവച്ച വിഡിയോ പ്രേക്ഷകരുടെ കരളയലിക്കുന്നു. കലാഭവൻ മണിയുടെ പ്രസംഗത്തിന്റെ വിഡിയോ ആണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

വിഡിയോ പങ്കുവച്ച് രാമകൃഷ്ണന്റെ വാക്കുകൾ–അറം പറ്റിയ വാക്കുകൾ '.. പാവം ചാലക്കുടിയെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.

അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ !!!ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന്‍ ചാലക്കുടി ജീവനാ... "ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല"