Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ദിലീപിനെ നേരിടാൻ മാത്രമുള്ള സംഘടനയോ: ആലപ്പി അഷ്റഫ്

aleppy-wcc

മലയാളസിനിമയിലെ വനിതാ സംഘടനയായ വുമൻ ഇൻ കലക്ടീവിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. ഇന്ത്യയിൽ അതിക്രൂരമായ രണ്ട് പീഡനങ്ങൾ നടന്നിട്ടും അത് അറിഞ്ഞില്ലേ എന്നും, ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതാണോയെന്നും  ആലപ്പി അഷ്റഫ് ചോദിക്കുന്നു. 

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

‘ഉന്നവയിലെയും കഠ്‌വയിലെയും പീഡനങ്ങൾ WCC അറിഞ്ഞില്ലേ ? 8 വയസ്സുകാരിയെ 8 ദിവസം കൊണ്ട് ഇഞ്ചിഞ്ചായ്, അതിക്രൂരമായ് നിരവധി പേർ നിരവധി തവണ മാനഭംഗപ്പെടുത്തി. അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്. ലോകംം മുഴുവൻ ഈ ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തിയിട്ടും WCC എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം...? 

ഒരുപക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവൻ, ‘ഭയാനകം അതിക്രൂരം’ എന്നു അപലപിച്ചത് അവർക്കു വേണ്ടിയാണന്ന് കരുതിക്കാണും...അല്ലങ്കിൽ ദളിതരും ന്യൂനപക്ഷവും സംഘടനയിൽ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അതുമല്ലെങ്കിൽ ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല... 

സഹോദരിമാരെ ഇനിയും നിങ്ങൾക്ക് പ്രതികരിക്കാൻ സമയമുണ്ട്.. അല്ലെങ്കിൽ WCC എന്ന സംഘടന വെറും വെയ്സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അർത്ഥത്തിലായിപ്പോകില്ലേ.. .?’– ആലപ്പി അഷറഫ് പറഞ്ഞു.