അശ്ലീലകമന്റ്; ചുട്ടമറുപടിയുമായി നന്ദന വർമ

സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റുകൾ പോസ്റ്റ് ചെയ്ത് സ്ത്രീകളെ പ്രത്യേകിച്ച് നടിമാരെ ശല്യം ചെയ്യുന്നവരാണ് കൂടുതൽ. പലരും ഇതിനെതിരെ പ്രതികരിക്കാന്‍ പോകാറുമില്ല. കൊച്ചുകുട്ടികളെപ്പോലും ഇത്തരക്കാർ വെറുതെ വിടുന്നില്ലെന്നതാണ് പരിതാപകരം. മിലി, ഗപ്പി എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ബാലതാരം നന്ദന വർമയ്ക്ക് നേരെയും കഴിഞ്ഞ ദിവസം സൈബർ ആക്രമണം ഉണ്ടായി.

നന്ദന, ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അശ്ലീല കമന്റ് ഒരാൾ പോസ്റ്റ് ചെയ്തു. എന്നാൽ നന്ദന, യുവാവിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകുകയായിരുന്നു. നന്ദനയുടെ മറുപടി കുറച്ച് കൂടിപ്പോയെന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. എന്നാൽ നന്ദന ചെയ്തത് ശരിയാണെന്നും ഇത്തരക്കാർക്ക് ഇതുപോലുള്ള മറുപടി തന്നെയാണ് കൊടുക്കേണ്ടതെന്നും മറ്റുചിലര്‍ പറയുന്നു.

ഒരു മണിക്കൂറിനെത്രയാ വില, 15കാരിയായ എന്നോട് ചോദിച്ചത്; സാനിയ

നേരത്തെ ക്വീന്‍ സിനിമയിലെ നായിക സാനിയയും സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റ് നേരിടേണ്ടി വന്നിരുന്നു. നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അശ്ലീലചുവയുള്ള കമന്റുകളായിരുന്നു നിറയെ. പത്താംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണെന്ന് പോലും ചിന്തിക്കാതെ ഇത്തരത്തിൽ അതിക്രമം നടത്തിയവർക്ക് ലൈവ് വിഡിയോയിലൂടെ താരം മറുപടി നൽകുകയായിരുന്നു.