Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ ഞാൻ മുടിയെടുത്തു: ലെന

lena-bald-photos

അഭിനേത്രിയെന്ന നിലയിലും നിലപാടുകളുടെ കാര്യത്തിലും പണ്ടേ ബോൾഡ് ആണ് ലെന. ഇക്കാലമത്രയും ഇമേജിനെ ഭയന്നിട്ടില്ല. പ്രായവും രൂപവും നോക്കാതെ മലയാള സിനിമയിൽ ലെന ചെയ്ത കഥാപാത്രങ്ങൾ പരിശോധിച്ചാലറിയാം വെല്ലുവിളികളേറ്റെടുക്കാൻ ഒരിക്കലും മടിച്ചിട്ടില്ല ഈ നടി. 

ബോൾഡ് ആയ ലെന ഇപ്പോഴിതാ ബാൾഡ് ആയി ആരാധകരെ  ഞെട്ടിച്ചിരിക്കുന്നു. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർ ലെനയുടെ പുതിയ രൂപം കണ്ടത്. തല മുണ്ഡനം ചെയ്തു ചന്ദനം പൂശിയിരിക്കുന്ന ചിത്രമായിരുന്നു അവയിലൊന്ന്. സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റ് അപ് ആകുമെന്ന് കണ്ടവർ ആദ്യം കരുതി. 

പക്ഷേ ലെന ബാക്ക് പാക്കുമായി നടക്കുന്ന മറ്റു ചിത്രങ്ങൾ കൂടി കണ്ടതോടെ സംഭവം സിനിമയല്ല, യാഥാർഥ്യമാണെന്നു ബോധ്യമായി. മുടി വടിച്ച കഥ ലെന പറയുന്നു. പഴനിയിൽ പോയാണു തല മുണ്ഡനം ചെയ്തത്. അവിടെയൊരു വഴിപാടുണ്ടായിരുന്നു. ഇപ്പോഴാണ് സമയമായത്. അങ്ങനെ മുടിയെടുത്തു. ഈ കാലാവസ്ഥയിൽ മുടിയില്ലാത്തതും സുഖമാണ്. ആദ്യമായാണ് മുടി മുഴുവനായും കളഞ്ഞത്. തലക്കനമില്ലാത്തതിന്റെ സുഖം ഇപ്പോൾ അനുഭവിച്ചറിയുന്നു.

യാത്രകൾ പണ്ടേയിഷ്ടമാണ്. സോളോ ട്രാവൽ ആണ് ഏറെയിഷ്ടം. ഇനി കുറച്ചു യാത്രകളും പോകാനുണ്ട്.