Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാളിൽ തേൻ വേട്ടയ്ക്കിറങ്ങി ലെന; വിഡിയോ

lena-nepal

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് ലെന. അഭിനയത്തില്‍ നിന്നും താൽക്കാലിക ഇടവേള എടുത്ത് വലിയൊരു യാത്രയിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ഒരു മാസമായി നേപ്പാളിലാണ് ലെന.

നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദർശിച്ച താരം ചില സാഹസിക കാര്യങ്ങളും ചെയ്യുകയുണ്ടായി. അവിടുള്ളവർക്കൊപ്പം തേൻ വേട്ടയ്ക്കിറങ്ങിയാണ് ലെന ആരാധകരെ ഞെട്ടിച്ചത്. വലിയ പാറയിടുക്കുകളിൽ നിന്നും തേൻ എടുക്കുന്ന കൂട്ടർക്കൊപ്പമാണ് ലെന യാത്രയായത്. ഈ വിവരണം ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചു. 

പാരാഗ്ലൈഡിങും ട്രക്കിങും നടി നടത്തുകയുണ്ടായി. ഈ വിഡിയോയും സമൂഹമാധ്യത്തിലൂടെ നടി പങ്കുവയ്ക്കുകയുണ്ടായി.