പഞ്ചവർണ്ണ തത്തയുമായി ജയറാം പൊതുവേദിയിൽ

തൃശൂർ∙ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാംപിലേക്ക് പഞ്ചവർണ്ണതത്തയുമായി നടൻ ജയറാം. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണവുമായാണ് ജയറാം എത്തിയത്. 

ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാംപിൽ തന്നോടൊപ്പം അഭിനയിച്ച അലങ്കാക തത്തയോടൊപ്പം ജയറാം. ചിത്രം: ഫഹദ് മുനീർ

മലയാള മനോരമ പുറത്തിറക്കിയ  ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം എന്ന പുസ്തകം ജയറാം ബാലഭവനിലേക്ക് നൽകി. പുതിയ സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച തത്തയെ കുട്ടികൾക്കായി നടൻ കയ്യിൽ പിടിച്ച് പ്രദർശിപ്പിച്ചു. 

ജവഹർ ബാലഭവനിൽ നടക്കുന്ന അവധിക്കാല ക്യാംപിൽ നടൻ ജയറാം കുട്ടികൾക്കൊപ്പം. ചിത്രം: ഫഹദ് മുനീർ