Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു: ഇന്ദ്രൻസ്

Indrans

‘‘ശാന്തേ.......’’ ഇന്ദ്രൻസ് നീട്ടി വിളിച്ചു എന്നിട്ടു പറഞ്ഞു; ‘തിളച്ച സാമ്പാറിൽ വീഴുന്ന കൊമേഡിയൻ മാത്രമല്ല ഇന്ദ്രൻസ് എന്ന് നിനക്കിപ്പോൾ മനസ്സിലായോ...’ അടുക്കളയിൽ നിന്നു ശാന്തചേച്ചിയുടെ ചിരി. ‘കളിവീടി’ൽ വീണ്ടും സന്തോഷം നിറയുന്നു. ‘ആളൊരുക്കം’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ തിളക്കത്തിലും  ഇന്ദ്രൻസിനു മാറ്റമൊന്നുമില്ല.

കണ്ണൂരിൽ ടി. പത്മനാഭനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടു ത്ത് മടങ്ങി വന്നതേയുള്ളു ഇന്ദ്രൻസ്. മലയാളത്തിലെ എഴുത്തുകാരിൽ ഏറെ പേരും  ഇന്ദ്രൻസിന്റെ സുഹൃത്തുക്കളാണ്. ‘ഇപ്പോൾ അഞ്ചാറു സിനിമകൾ കൂടി വന്നതോടെ തിരക്കായി. അതിനിടയിലായിരുന്നു അവാർഡ് പ്രഖ്യാപനം. പക്ഷേ, ഷൂട്ടി ങ്ങിൽ നിന്ന് അവധിയെടുക്കാനൊന്നും നിന്നില്ല.  കാരണം, താൻ കാരണം ഒരാൾക്കും  ഒരു വിഷമവും ഉണ്ടാകരുതെന്ന് ഇ ന്ദ്രൻസ് ആത്മാർഥമായി ആഗ്രഹിക്കുന്നു. പണ്ട് തന്റെ കൈയ ബദ്ധം കൊണ്ട് ഒരു ആട്ടിൻകുട്ടി ചത്തതിന്റെ കുറ്റബോധം ഇപ്പോഴും മാറിയിട്ടില്ല ഇന്ദ്രൻസിന്. അന്ന് ഉപേക്ഷിച്ചതാണ് മാംസാഹാരം. ആ മനസ്സ് തന്നെയാണ് ഇപ്പോഴും ഇന്ദ്രൻസിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.  

എന്തൊക്കെയാണു സിനിമയിലെ മാറ്റങ്ങൾ ?

സിനിമയിലെ പ്രധാന മാറ്റം കഥാപാത്രങ്ങളുടെ എണ്ണം കുറഞ്ഞു എന്നതാണ്. സമൂഹത്തിൽ കുടുംബങ്ങൾ ചെറുതായതോടെ സിനിമയിലെ കുടുംബങ്ങളും ചെറുതായി. ഒരു മൊെെബൽ ഫോൺ ഉണ്ടെങ്കിൽ മൂന്നു കഥാപാത്രങ്ങളെ വേണ്ടെന്നു വയ്ക്കാം. അതു ഞങ്ങളെപ്പോലെയുള്ളവർക്കു പണി ഇല്ലാതാക്കി. ‘ആളൊരുക്ക’ത്തിന്റെ സംവിധായകൻ അഭിലാഷ് ആദ്യം പറഞ്ഞത് വേറൊരു കഥയാണ്. അതിൽ മൂന്നോ നാലോ ദിവ സത്തെ ജോലിയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതേ വിഷയം വേറെ ആരോ സിനിമയാക്കുന്നതറിഞ്ഞപ്പോൾ അഭിലാഷ് പുതിയ കഥയിലേക്ക് നീങ്ങി. കഥ കേട്ടപ്പോൾ തന്നെ അഭിനയിക്കാൻ കൊതി തോന്നി. എന്നാൽ എനിക്കുണ്ടായിരുന്ന വെല്ലുവിളി  ഇടവേളയ്ക്കുശേഷം ഡയലോഗ് ഒ ന്നുമില്ല എന്നതാണ്. എന്റെ ഈ ചെറിയ മുഖം കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് എല്ലാം ഒത്തുവന്നു. ഒാട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ അ വതരിപ്പിക്കാൻ കുറച്ച് ഒാട്ടൻതുള്ളലും പഠിച്ചു. സിനിമയ്ക്കു വേണ്ടതുമാത്രം.

indrans-mammootty

നല്ല സംവിധായകരുടെ ശിക്ഷണമാണല്ലേ ഇന്ദ്രൻസിന്റെ പഠനക്കളരി?

വളരെ ശരിയാണ്. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. പ ത്മരാജൻ സാറിനെ കടപ്പാടോടെ മാത്രമേ ഓർക്കാൻ കഴിയു. അദ്ദേഹം ഇന്നുമൊരു അദ്ഭുതമാണ്. കഥാപാത്രങ്ങൾ ഏതു നിറമുള്ള വസ്ത്രം ധരിക്കണം എന്നുവരെ അദ്ദേഹം എഴുതി വയ്ക്കും. ചില കഥാപാത്രങ്ങളെക്കുറിച്ചു പറയുമ്പോൾ ഞാൻ ചോദിക്കും. ‘സാർ ആ കഥാപാത്രത്തിന് നമുക്ക് നീല നിറമു ള്ള ഷർട്ട് എടുത്താലോ?’ അപ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് എന്നെക്കാണിക്കും. അതിന്റെ വശത്ത് എഴുതിയിരിക്കും, ‘കഥാപാത്രത്തിന്റെ ഷർട്ടിന്റെ നിറം നീല’ എന്ന്. അതായിരുന്നു വസ്ത്രാലങ്കാരകനും സംവിധായകനും തമ്മിലുള്ള ബന്ധം.

എന്നാൽ ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്. അവരെയും കുറ്റപ്പെടുത്തുന്നില്ല. അത് അവരുടെ കുറ്റമായിരിക്കില്ല ആ സമയത്തെ തോന്നലുകളായിരിക്കാം. ജീവിതം ഏതുവഴിക്കാണു പോകുന്നത് എന്നു പറയാൻ പറ്റില്ല. എന്നോടൊപ്പം തയ്യൽക്കടയിലൊരു രവി മേ സ്തിരി ഉണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പ റയുന്ന തമാശകൾ ഞങ്ങൾക്കു പൊട്ടിച്ചിരി മാത്രമല്ല അദ്ഭുതവുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ പാളയത്തു വച്ചു കണ്ടു. മനസ്സിന്റെ നില തെറ്റിയതുപോലെ സന്യാസി വേഷത്തിലായിരുന്നു അദ്ദേഹം. അതാണ് ജീവിതം. ആര് എ പ്പോൾ എങ്ങനെ എന്നൊന്നും പറയാൻ പറ്റില്ല.

indrans-family

അവാർഡ് കിട്ടുന്നവർക്ക് പിന്നീട് സിനിമ കിട്ടാറില്ല എന്നു സലിംകുമാർ ഒരിക്കൽ പറഞ്ഞു?

ഏതു സന്ദർഭത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ച് അവാർഡ് കിട്ടുന്നതിനു മുൻപും ശേഷവും അങ്ങനെയൊന്നുമില്ല. എന്നെ വിളിക്കുന്നവ രോട് എന്താണ് കഥാപാത്രം? എത്ര ദിവസം വേണ്ടിവരും എന്നൊക്കെ ചോദിക്കും. ഡേറ്റ് ഉണ്ടെങ്കിൽ പോയി അഭിനയി ക്കും. ഇല്ലെങ്കിൽ ഡേറ്റ് ഇല്ലെന്നു പറയും. സിനിമ എന്നു പറഞ്ഞാൽ എനിക്ക് ആർത്തിയും  ആവേശവുമാണ്. അഭിനയിക്കാനുള്ള ആഗ്രഹമാണ് തുന്നൽ പണിയിൽ നിന്ന് എന്നെ സിനിമയിലെത്തിച്ചത്. ഞാൻ ഇന്നുമൊരു സാധാരണക്കാരനാണ്. ചെറിയ ജോലികൾ െചയ്തു ജീവിക്കുന്നവരാണ് എന്റെ സഹോദരങ്ങളിൽ പലരും. വന്ന വഴികളെക്കുറിച്ചും കിട്ടിയ അ നുഭവങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്.

ഭാര്യ ശാന്ത ചോദിക്കും, ‘എന്തിനാണ് എപ്പോഴും അഭിമുഖങ്ങളിൽ ദാരിദ്ര്യം മാത്രം പറയുന്നത്. വായനക്കാർക്ക് ബോറടിക്കില്ലേ...’ എന്ന്.  ഇന്ദ്രൻസിന്റെ പഴയ കഥകളിൽ നിറയെ ദാരിദ്ര്യമാണ്. പിന്നെ ഞാെനന്തു ചെയ്യും. ഞാനിപ്പോൾ ശാന്തയോടു പറയുന്നത് ഇങ്ങനെയുള്ള ഇന്ദ്രൻസിന് അവാർഡ് വാ ങ്ങാൻ കഴിഞ്ഞെങ്കിൽ അധ്വാനിക്കുന്ന ആർക്കും അവാർഡ് കിട്ടും എന്നാണ്.

ചാർലി ചാപ്ലിനെ ഇഷ്ടമാണെന്നു പറയാറുണ്ട്. ഇല്ലായ്മകളായിരുന്നോ അതിനു കാരണം?

ഇല്ലായ്മയുെട സങ്കടങ്ങളിൽ ഞങ്ങൾ ഒരിക്കലും കരഞ്ഞിരു ന്നില്ല. മഴക്കാലത്ത് വീടു നിറയെ ചോരും. രാത്രി മഴ പെയ്താൽ ഉറങ്ങാൻ പറ്റില്ല. പക്ഷേ, ഞങ്ങൾക്ക് അത് ഉത്സാഹമായിരുന്നു. മഴവെള്ളം വീഴാത്ത ഇടങ്ങൾ കണ്ടെത്തുക, തുണിച്ചാക്കി നുള്ളിൽ കയറിക്കിടക്കുക, അതൊക്കെയായിരുന്നു പരിപാടികൾ. ഓലപ്പുറത്ത് മഴ െപയ്യുന്നതിന് പ്രത്യേക താളമുണ്ട്. ഒരു ചെണ്ടമേളം പോലെ ഞങ്ങൾ രാത്രിമഴ ആഘോഷിച്ചു. ചിലപ്പോൾ ശക്തി കൂട്ടി, ശബ്ദം കൂട്ടി ഉറഞ്ഞു പെയ്യും മഴ. ചിലപ്പോൾ വളരെ ദുർബലമായി നേർത്തു നേർത്തു പെയ്യും. രണ്ടു മേളങ്ങൾക്കും സൗന്ദര്യമുണ്ട്. കോൺക്രീറ്റ് വീടുകളിൽ കിടന്നാൽ ഈ മഴത്താളം അറിയാൻ പറ്റില്ല. അങ്ങനെയൊക്കെയായിരുന്നു ജീവിതം. ജീവിത പ്രതിസന്ധികളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഞാൻ കരഞ്ഞ കണ്ണുനീരിൽ മുങ്ങിച്ചാകുമോ എന്ന് പേടിച്ചിട്ടുണ്ട് പ ലപ്പോഴും. ഇപ്പോഴെനിക്ക് ജീവിതത്തെ ഭയമില്ല. കയം നീന്തിക്കടന്നവന് ഒരു പ്രളയത്തെയും പേടിക്കേണ്ടതില്ല.

x-default

ഒരാളെക്കുറിച്ചു പോലും മോശം സംസാരിക്കാതെ ജീവി ക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. എല്ലാ മനുഷ്യരിലും നന്മ യും തിന്മയുമുണ്ട്. അതിൽ നിന്നു നന്മ മാത്രം എടുക്കുക. അങ്ങനെയാണെങ്കിൽ അവർ നല്ലവരായിരിക്കും. അവരുടെ തിന്മയിലേക്കു നോക്കുന്നതുകൊണ്ടാണ് അവർ നിങ്ങൾക്കും നിങ്ങൾ അവർക്കും മോശക്കാരനാകുന്നത്. മോഹൻലാലിനെ ഇന്ദ്രൻസ് കണ്ടിട്ടേയില്ല എന്നൊരു െഫയ്സ്ബുക്ക് വാർത്ത െെവറലായി?’’

Indrans-with-family.jpg.image.784.410

ലാൽ സാറിന് ഞാൻ എത്രയോ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. എത്രയോ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞത് ഈ അടുത്ത കാലത്തൊന്നും അദ്ദേഹത്തെ കണ്ടില്ല. കാണാനൊരു കൊതിയുണ്ട് എന്നാണ്. എന്നാൽ വാർത്ത വന്നത് ഞാൻ അദ്ദേഹത്തെ കണ്ടിട്ടേയില്ല എന്ന രീതിയിലും.

ഇന്ദ്രൻസ് എന്നു കേട്ടാൽ ഒരുപാട് ആളുകൾ ഉള്ളതുപോലെ തോന്നിയിരുന്നു മുമ്പ്?

എന്റെ പേരിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. അമ്മയുടെ കുടുംബം പോത്തൻകോടിനടുത്ത് വാവറ എന്ന സ്ഥലത്താണ്. അവിടെ ഞങ്ങൾ കുറച്ചുനാൾ താമസിച്ചിട്ടുണ്ട്. അന്ന് അച്ഛനും തൊട്ടടുത്ത് താമസിക്കുന്ന ഒരാളുമായി വസ്തുസംബന്ധമായ എന്തോ അതിരുവഴക്കുണ്ടായി. അമ്മ എന്നെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. അച്ഛനുമായി വഴക്കുകൂടിയ ആളിന് ഒരു ആൺകുട്ടിയുണ്ട്. അവന്റെ പേര് സുരേന്ദ്രൻ എന്നാണ്. അന്ന് അയാളോട് അച്ഛൻ പറഞ്ഞുവത്രേ, എന്റെ ഭാര്യ പ്രസവിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അവനു ഞാൻ സുരേന്ദ്രൻ എന്നു പേരിടുമെന്ന്.

അങ്ങനെ എനിക്കു സുരേന്ദ്രൻ എന്ന പേരു കിട്ടി. വീട്ടിൽ എല്ലാവരും സുരൻ എന്നാണു വിളിച്ചിരുന്നത്. ചിലർ അസുരൻ എന്നു വിളിച്ചപ്പോഴാണ് ഞാൻ പേര് ഇന്ദ്രൻസ് എന്നാക്കിയത്. ഇപ്പോൾ ദേവേന്ദ്രൻ എന്നു വിളിക്കുന്നവരും ഉണ്ട്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.