മലയാളസിനിമയിൽ നിന്നും നിരവധി താരങ്ങൾ രാഷ്ട്രീയത്തിലും തിളങ്ങിയിട്ടുണ്ട്. അതിൽ രണ്ടുപേരാണ് സുരേഷ് ഗോപി എംപിയും ഇന്നസെന്റ് എംപിയും. ഇവരിൽ ആരാണ് കേമനെന്ന് ഇന്നസെന്റിനോട് അവതാരക ചോദിക്കുകയുണ്ടായി. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി എത്തി, ‘സുരേഷ് ഗോപി.’
അതിന് അദ്ദേഹം പറഞ്ഞ കാരണം പറഞ്ഞപ്പോൾ പിന്നീട് അത് പൊട്ടിച്ചിരിയുടെ വേദിയായി മാറി. സുരേഷ് ഗോപിക്ക് തന്നേക്കാൾ പൊക്കമുണ്ട്, അതുകൊണ്ടാണ് അദ്ദേഹം കേമനെന്ന് പറഞ്ഞതെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.
മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലായിരുന്നു ഈ രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. നടൻ ജയസൂര്യയും ഇന്നസന്റെനൊപ്പം ഉണ്ടായിരുന്നു.