അവതാരകയെയും മോഹൻലാലിനെയും ഞെട്ടിച്ച സുരാജ്

മോഹൻലാലിന്റെ മനസ്സിലുള്ള താരത്തിന്റെ പേര് കണ്ട് പിടിച്ച് സുരാജ് വെഞ്ഞാറമൂട്. മെന്റലിസ്റ്റ് ആയ നിപിൻ നിരാവത്തിന്റെ സഹായത്തോടെയായിരുന്നു സുരാജിന്റെ പെർഫോമൻസ്. മോഹൻലാലിന്റെ മാത്രമല്ല വേദിയിലുള്ള മറ്റുതാരങ്ങളുടെയും അവതാരകയുടെയും മനസ്സിലുള്ള കാര്യങ്ങൾ സുരാജ് മെന്റലിസത്തിലൂടെ കണ്ടുപിടിക്കുകയുണ്ടായി.

നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സുരാജിന്റെ പ്രകടനം സ്വീകരിച്ചത്. നീരാളി സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം.