അറിയണം ഡെയ്നിന്റെ യുദ്ധം; ലാൽ ജോസിന്റെ വെളിപ്പെടുത്തൽ

‘നിങ്ങൾ എന്റെ വിഡിയോ എടുക്കുകയാണോ, ചോദിച്ചിട്ട് ഒക്കെ എടുക്കണ്ടേ, ഞാൻ ഫിലിം സ്റ്റാറല്ലേ, ചോദിക്കണം കേട്ടോ, അനുവാദം ചോദിച്ചിട്ട് എടുക്കണം, ഓക്കെ.’–സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഡബ്സ്മാഷ് ഡയലോഗ് ആണിത്. ജയസൂര്യയുടെ മകൻ, നിവേദ തുടങ്ങി സിനിമാരംഗത്തെ പലരും ഇത് അനുകരിച്ചിരുന്നു.

അവതാരകനായ ഡെയ്ൻ ഡേവിസ് കോമഡി സർക്കസിൽ അവതരിപ്പിച്ച സ്കിറ്റിൽ നിന്നുള്ള ഡയലോഗ് ആണിത്. കോമഡി സർക്കസിലൂടെ ശ്രദ്ധേയനായ െഡയ്ൻ ഇപ്പോൾ മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന പരിപാടിയുടെ അവതാരകൻ കൂടിയാണ്.

കഴിഞ്ഞ ദിവസം പരിപാടിക്കിടെ ഡെയ്നെക്കുറിച്ച് അധികം ആർക്കും അറിയാത്തൊരു കാര്യം സംവിധായകൻ ലാല്‍ ജോസ് വെളിപ്പെടുത്തുകയുണ്ടായി.

അദ്ദേഹത്തിന്റെ വാക്കുകൾ–

ഡിഡി( ഡെയ്ൻ ഡേവിസ്) ഒരു ഫൈറ്റർ ആണ്. ചെറുപ്പത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു. നാക്കിന് കെട്ടുണ്ടായിരുന്നു. അച്ഛൻ ഒരു നടനായിരുന്നു. ഒരു സിനിമാനടനാകണമെന്ന് ആഗ്രഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ജീവിത പ്രാരാബ്ധങ്ങളും ജോലിയുമൊക്കെ ആയിട്ട് നടനാകാൻ പറ്റാതിരുന്നതുകൊണ്ട് മൂത്ത മകനെ നടനാക്കാൻ തീരുമാനിച്ചു.

ഡിഡിയുടെ മൂത്ത ഒരു ചേട്ടനുണ്ട്, ചേട്ടനെ മിമിക്രിയും മോണാക്ടും അഭിയവുമൊക്കെ പഠിപ്പിച്ചു. സംസാരിക്കാനുള്ള ചെറിയ പ്രശ്നമുണ്ടായിരുന്നതുകൊണ്ട് ഡിഡിക്ക് ഡയലോഗ് ഇല്ലാത്ത കാര്യങ്ങൾ ഒക്കെ കാണിച്ചുകൊടുക്കും. ചേട്ടൻ വീട്ടിൽ കപ്പുകളും ഷീൽഡും ഒക്കെ കൊണ്ടുവരുന്നത് കണ്ടിട്ട് കുശുമ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് നടനാകാൻ ആഗ്രഹിച്ച ആളാണ് ഡിഡിയ

ഒരു വർഷം മുഴുവൻ എടുത്ത് ഒരേയൊരു മോണോ ആക്ട് പഠിച്ച് അത് സ്കൂൾ ഫെസ്റ്റിന് അവതരിപ്പിക്കുകയും പിന്നീട് സ്റ്റേറ്റ് ഫസ്റ്റ് വാങ്ങുകയും ചെയ്ത ആളാണ് ഡിഡി. ഇപ്പോൾ ഡിഡി ചെയ്യുന്ന പെർഫോമൻസുകൾ യുദ്ധം ചെയ്ത് നേടിയെടുത്തിട്ടുള്ളതാണ്.