മെസ്സി ആരാധകനായ ഒടിയൻ സംവിധായന്‍

ലോകമാകമാനം ഫുട്‌ബോള്‍ ആവേശത്തിലാണ്. മൈതാനത്തെ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കട്ട് ഔട്ടുകള്‍ക്കൊപ്പം ഫാന്‍ മേയ്ഡ് വിഡിയോകളും ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ഫുട്ബോള്‍ ഇഷ്ടം വെളിപ്പെടുത്തി ഒടിയന്റെ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ.

ശ്രീകുമാർ േമനോന്റെ കുറിപ്പ്–

വാശിയേറിയ ഫുട്ബോൾ ആവേശമാണ് നാട് മുഴുവൻ. എങ്ങ് നോക്കിയാലും ഫ്ളക്സുകളും ബോർഡുകളും കൊടികളും തോരണങ്ങളും മാത്രം.

കോളജ് കാലം മുതൽ ഞാൻ കടുത്ത മറഡോണ ഫാനായിരുന്നു. 1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഡീഗോ മറഡോണ എന്ന പത്താം നമ്പർ താരത്തിന്റെ 'ഗോൾ ഓഫ് ദി സെഞ്ച്വറി' ഇന്നും കണ്ണിൽ നിന്നും മായാത്ത കാഴ്ച്ചയാണ്.

പിന്നീട് ആ ആരാധന പതുക്കെ ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിലേക്ക് മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഏറെ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മെസ്സിയുടെ ഫിനിഷിങ്ങും പൊസിഷനിങ്ങുമെല്ലാം ഏതൊരു ഫുട്ബോൾ പ്രേമിയേയും ആകർഷിക്കുന്നയൊന്നാണ്.

ഇത്തവണത്തെ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോളാണ് ചില ഒടിയൻ ആരാധകർ ചെയ്ത ഈ വീഡിയോ കാണാൻ ഇടയായത്. ഒടിയൻ ടീസറിൽ മെസ്സിയെ താരമാക്കിയിറക്കിയ ആവേശം കൊള്ളിക്കുന്ന ഒരു ചെറു വിഡിയോ.

മെസ്സി ആരാധകനായ ഒടിയൻ സംവിധായന് ഷെയർ ചെയ്യാൻ വേറെന്തു വേണം !