അബ്രഹാമിന്റെ വിജയം ആഘോഷിച്ച് മമ്മൂട്ടി; വിഡിയോ

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന അബ്രഹമാന്റെ സന്തതികൾ സിനിമയുടെ വിജയം ആഘോഷിച്ച് മമ്മൂട്ടി. സിനിമയുടെ പേര് എഴുതിയ പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചാണ് മമ്മൂട്ടിയും സിനിമയുടെ അണിയറപ്രവർത്തകരും വിജയം പങ്കുവച്ചത്.

മമ്മൂട്ടിക്കൊപ്പം സംവിധായകൻ ഷാജി പാടൂർ, നിർമാതാവ് ജോബി ജോർജ്, ആൻസൺ പോൾ, കനിഹ, തിരക്കഥാകൃത്ത് ഹനീഫ് അദേനി, ഛായാഗ്രാഹകൻ ആൽബി, സിദ്ദിഖ് എന്നിവർ ഉണ്ടായിരുന്നു.

മമ്മൂട്ടിയിലെ താരത്തിനെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തിയ സിനിമ എന്നുപറയാം അബ്രഹാമിന്റെ സന്തതികളെ. സ്റ്റെല്‍ മാസ് ലുക്കില്‍ മമ്മൂക്കയുടെ ചിത്രത്തിലെ ലുക്കുകള്‍ ഇതിനോടകം വൈറലായിരുന്നു. വീണ്ടും പൊലീസ് വേഷത്തില്‍ മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 

ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്റെ സംവിധാനമികവും സിനിമയെ ഒരു മമ്മൂട്ടി ചിത്രം എന്നതിലുപരിയായി  വേറിട്ട് നിര്‍ത്തുന്നു. അബ്രഹാമിന്റെ സന്തതികൾ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് അബ്രഹാമിന്റെ സന്തതികള്‍.