Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ ആശംസകൾക്കൊപ്പം മമ്മൂക്ക തന്ന സമ്മാനം: അനു സിത്താര പറയുന്നു

anu-mammootty

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായതിന്റെ സന്തോഷത്തിലാണ് അനു സിത്താര. അനു നായികയായ ജയസൂര്യ ചിത്രം ക്യാപ്റ്റനിൽ അതിഥി േവഷത്തിൽ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂക്ക സർപ്രൈസ് നൽകിയാണ് ഈ സിനിമയിലേയ്ക്ക് തന്നെ ക്ഷണിച്ചതെന്ന് അനു സിത്താര പറയുന്നു.

Anu Sithara Mammootty

‘മമ്മൂക്കയുടെ വലിയ ആരാധികയാണ് ഞാൻ. അങ്ങ് ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കണ്ടാൽ മതിയെന്ന് ചെറുപ്പം മുതലെ ‍എല്ലാവരോടും പറയുമായിരുന്നു. ഇപ്പോൾ ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം മുഴുനീള വേഷത്തിൽ അഭിനയിക്കാൻ സാധിച്ചു. വലിയൊരു ഭാഗ്യമായി ഇതിനെ കാണുന്നു.’

‘കുട്ടനാടൻ ബ്ലോഗ് തുടങ്ങുന്നതിന് മുമ്പേ സമൂഹമാധ്യമത്തിൽ പലതരത്തിലുള്ള ഫേക്ക് ന്യൂസ് വന്ന് കണ്ടിരുന്നു. മമ്മൂക്കയുടെ കൂടെ അനു സിത്താര നായികയായി എത്തുന്നു. അനു സിത്താരയുടെ ആഗ്രഹം സഫലമായി എന്നിങ്ങനെ. ആ സമയത്ത് ഞാൻ സേതു ചേട്ടനോട് ചോദിക്കുമായിരുന്നു ഇത് സത്യമാണോ എന്ന്. സത്യമല്ല എന്ന് സേതു ചേട്ടനും പറയും.’

‘അങ്ങനെ കഴിഞ്ഞ വർഷം ആഗസ്റ്റ് 21 ന് സേതു ചേട്ടൻ എന്നെ വിളിച്ചു. ‘അനു മമ്മൂക്കായെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞു’. അപ്പോൾ തന്നെ മമ്മൂക്കയെ വിളിച്ചു, എനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അദ്ദേഹം തന്ന പിറന്നാൾ സമ്മാനമാണ് ഈ സിനിമ. ആ സന്തോഷം ഇപ്പോഴും വിട്ടുപോയിട്ടില്ല.’

‘ലൊക്കേഷനിലൊക്കെ എല്ലാവരെയും പോലെ ചെറിയ ടെൻഷൻ എനിക്കും ഉണ്ടായിരുന്നു, എന്നാൽ മമ്മൂക്ക നന്നായി പിന്തുണയ്ക്കും എന്ന് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഒരുപാട് തമാശകളും രസകരമായ നിമിഷങ്ങളും ഈ സെറ്റിൽ ഉണ്ടായി. ഇനിയും ഒരുപാട് സിനിമകൾ മമ്മൂക്കയുടെ കൂടെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.’–അനു സിത്താര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.