Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യയും ദിലീപും മീനാക്ഷിയും ഒന്നിച്ചെത്തിയ ആ വിവാഹം; വിഡിയോ

kavya-dileep-meenakshi-video

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.ഇപ്പോഴിതാ ആ വിവാഹത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. 

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയെയും കാണാറുണ്ടായിരുന്നില്ല. 

dileep-meenakshi-kavya

മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ എത്തി. ഇപ്പോഴിതാ വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകർക്കുണ്ടായിരുന്നു.