ജയസൂര്യ, നിങ്ങൾ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു: ശ്രീകുമാർ മേനോൻ

രഞ്ജിത്ത് ശങ്കർ–ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയെ പ്രശംസിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. ജയസൂര്യ തന്നെ വിസ്മയിപ്പിച്ചെന്നും  നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാർ മേനോന്റെ വാക്കുകൾ–

പ്രിയപ്പെട്ട ജയസൂര്യ, മേരിക്കുട്ടിയിൽ നിന്നും ഞാൻ മോചിതനായിട്ടില്ല. സിനിമയിലെവിടെയും എനിക്ക് നിങ്ങളെ കാണാൻ കഴിഞ്ഞില്ല. മേരിക്കുട്ടിയായി നിങ്ങൾ നിറഞ്ഞാടിയിരിക്കുകയാണ് ഓരോ സീനിലും. നിൽപ്പിലും നടപ്പിലുമുള്ള നിങ്ങളുടെ സ്വാഭാവിക അഭിനയം, സ്ത്രൈണ ഭാവങ്ങൾ, ഡയലോഗുകൾ എല്ലാം ഒന്നിനൊന്ന് വിസ്മയിപ്പിക്കുന്നതായിരുന്നു. നിങ്ങൾ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു. I have fallen in love with the Marykutty in you!

രഞ്ജിത്ത്, മലയാളികളുടെ മനസ്സിലെ ക്ളീഷേകളെ നിഷ്ക്കരുണം തച്ചുടക്കുകയാണ് നിങ്ങൾ ചെയ്തിരിക്കുകയാണ്. LGBT സമൂഹത്തിന് നമ്മൾ ഓരോരുത്തരും നൽകേണ്ട കരുതലിനേയും സ്നേഹത്തിനേയും, അവരുടെ കരുത്തിനേയും കഴിവിനേയും കുറിച്ച് നിങ്ങൾ ഞങ്ങളെ തീർത്തും ബോധവാന്മാരാക്കിയിരിക്കുകയാണ്.

നന്ദി, ഈ ചിത്രത്തിന്. കണ്ട് മറക്കുന്ന ഒരു സിനിമയ്‌ക്കുമപ്പുറം ഒരു അനുഭവം സമ്മാനിച്ചതിന്.