പൃഥ്വിയുടെ തമാശ, നസ്രിയയുടെ കുസൃതി; വിഡിയോ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂടെ. ചിത്രത്തിന്റെ ചേരുവകള്‍ തന്നെയാണ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകവിശ്വാസം നേടുന്നത്. 

ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍  സംവിധാനം ചെയ്യുന്ന ചിത്രം.  മൈ സ്റ്റോറിക്ക് പിന്നാലെ പൃഥ്വിരാജ്-പാര്‍വ്വതി കോമ്പിനേഷന്‍ സ്ക്രീനിലെത്തുന്നു,  വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവ്, സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു. അങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള ചിത്രം.  ചിത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറക്കാര്‍ പുറത്തുവിട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  

ജൂലൈ 14ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം, സൗബിന്‍ ഷാഹിര്‍ ചിത്രം പറവ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയമ്പ് പോള്‍ ആണ്. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം.