Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരപ്പൊലിമയിൽ ലവ് ആക്ഷൻ ഡ്രാമ; പൂജ ചിത്രങ്ങൾ

love-action-drama-pooja

മലയാള സിനിമ ചരിത്രത്തിലെ എപിക് ഫാമിലി ഡ്രാമകളിൽ ഒന്നാണ് ‘വടക്കുനോക്കി യന്ത്രം’. തളത്തിൽ ദിനേശനായി ശ്രീനിവാസനും ശോഭയായി പാർവതിയും എത്തിയ ചിത്രം പലകുടുംബ ജീവിതങ്ങളുടെയും നേർസാക്ഷ്യം കൂടിയായിരുന്നു.

Love Action Drama Pooja Video | Nivin Pauly | Nayanthara | Dhyan Sreenivasan | Aju Varghese

കാലങ്ങൾക്കിപ്പുറം വടക്കുനോക്കിയന്ത്രം പുനർജ്ജനിക്കുമ്പോൾ തളത്തിൽ ദിനേശനാകുള്ള നിയോഗം യങ് സൂപ്പർസ്റ്റാർ നിവിൻ പോളിക്കാണ്. ശോഭയാകുന്നതാകട്ടെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും. ധ്യാൻ ശ്രീനിവാസനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് ‘ലവ് ആക്ഷൻ ഡ്രാമ’.

ധ്യാനും ഭാര്യയും പുതിയ സിനിമയുടെ പൂജ വേളയില്‍ - Nivin Pauly & Dhyan at Love Action Drama

വമ്പൻതാരനിരയുടെ സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. നിവിൻപോളി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ സണ്ണിവെയ്ൻ, അജു വർഗീസ്, ദുർഗ തുടങ്ങി വൻതാരനിരയാണ് ചടങ്ങിനെത്തിയത്. ഇപ്പോഴിതാ പൂജ ചടങ്ങുകളിലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

love-action-drama-pooja-6

പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങളോടെയാകും ലവ്–ആക്ഷൻ-ഡ്രാമ എത്തുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ തീയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

love-action-drama-pooja-4
love-action-drama-pooja-1
love-action-drama-pooja-7
love-action-drama-pooja-8