ഭയന്ന് നിലവിളിച്ച് പ്രിയ വാരിയർ; ആഘോഷവുമായി ട്രോളന്മാർ

അഡാറ് ലൗവിലൂടെ തരംഗമായി മാറിയ പ്രിയ പി. വാരിയർ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. പ്രിയയുേടതായ രസകരമായ നിരവധി ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രിയ വാരിയരുടെ വിഡിയോയുമായി ട്രോളന്മാർ.

ഇത്തവണ വണ്ടർലായുടെ റോളർകോസ്റ്ററിൽ കയറിയ പ്രിയയുടെ വിഡിയോ ആണ് ട്രോളന്മാർ ആഘോഷമാക്കി മാറ്റിയത്. വണ്ടർലായുടെ റികോയിൽ ചല​ഞ്ചുമായി ബന്ധപ്പെട്ടായിരുന്നു പ്രിയയുടെ റോളർകോസ്റ്റ് യാത്ര. തുടർന്ന് അഡാറ് ലൗവിൽ പ്രിയയുടെ സഹതാരമായ റോഷനെയും പ്രിയ വെല്ലുവിളിച്ചു.

പ്രിയയുടെ നിലവിളിയും റോഷന്റെ പ്രതികരണവുമൊക്കെയാണ് ട്രോൾ രൂപത്തിൽ ട്രോളന്മാർ അണിയിച്ചൊരുക്കിയത്.