വിജയ്‌യുടെ വീട്ടിൽ ചിത്രീകരിച്ച ചിത്രം; മൂൺട്ര് രസികർകൾ റിലീസിന്

ഇളയദളപതി വിജയ്‌യുടെ ആരാധകരായ മൂന്നു യുവാക്കളുടെ ആവേശകരമായ കഥ പറയുന്ന മൂൺട്ര് രസികർകൾ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് പത്താം തിയതി ചിത്രം റിലീസിനെത്തും. 

അൽ-താരി മൂവീസിന്റെ ബാനറിൽ മലയാളത്തിലെ പ്രമുഖ നിർമാതാവ് ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പ്ലസ് ടു, ബോബി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് ഈ ചിത്രം കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്.

തിരക്കഥ - വി ആർ ബാലഗോപാൽ. 

പൊള്ളാച്ചിക്കടുത്തുള്ള ഗ്രാമത്തിൽ നിന്ന്‌ വിജയ്‌യെ നേരിട്ടു കാണാൻ ചെന്നൈയിലെത്തുന്ന മണി എന്ന കടുത്ത വിജയ് ആരാധകന്റെയും അവൻ നഗരത്തിൽ കണ്ടുമുട്ടുന്ന രണ്ട് വിജയ് ഫാൻസിന്റെയും കഥയാണ് മൂൺട്ര് രസികർകൾ. 

ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് ദളപതി വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.

 പ്രേംയാസ്, റോഷൻ ബഷീർ, പ്രമുഖ നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ എന്നിവരാണ് പ്രധാനതാരങ്ങൾ. കൂടാതെ പവർസ്റ്റാർ ശ്രീനിവാസൻ, തലൈവാസൽ വിജയ്, നിഴൽകൾ രവി, റിയാസ്ഖാൻ, പത്മരാജ് രതീഷ്, മിപ്പു സാമി, ക്രെയിൻ മനോഹർ, മണിമാരൻ, അരുൾ മണി, സേരൻരാജ്, സ്വാതി, മീര, ശ്രീരഞ്ജിനി, ബാലാംബിക തുടങ്ങിയവരും അഭിനയിക്കുന്നു.