Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളക്കൂറ്റന്മാർക്കൊപ്പം ഒടിയൻ മാണിക്യൻ

odiyan-poster

ആകാംക്ഷയും ആവേശവും നിറച്ച് ഒടിയന്റെ പുതിയ പോസ്റ്റർ. കാളക്കൂറ്റന്മാർക്കൊപ്പം കുതിച്ച് പായുന്ന ഒടിയൻ മാണിക്യനെയാണ് പുതിയ പോസ്റ്ററിൽ കാണാനാകുക. മോഹൻലാലിന്റെ വേറിട്ട ലുക്ക് ആണ് മറ്റൊരു ആകർഷണം.

പോസ്റ്റർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹോർഡിങ്സും ചെയ്ത് കഴിഞ്ഞു. ഒടിയന്റേതായി പുറത്തിറങ്ങിയ ഈ പോസ്റ്റർ ആരാധകരിൽ തരംഗം സൃഷ്ടിക്കുമെന്ന് തീർച്ച.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.

ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. 

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നു. ഒക്ടോബർ 11ന് ചിത്രം തിയറ്ററുകളിലെത്തും.