‘മാട്രിമോണിയൽ ഫോട്ടം’; സനുഷ പറയുന്നു

ബാലതാരമായി എത്തി പിന്നീട് നായികയായും മലയാളികളുടെ മനംകവർന്ന താരമാണ് സനുഷ. നടിയുടെ പുതിയ ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ആരാധകരുടെ ഇടയിൽ ചർച്ച.

‘മാട്രിമോണിയലിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!! P.S: ഇതൊരു തമാശ മാത്രം!!! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട...’–ഇതായിരുന്നു തന്റെ ഫോട്ടോയ്ക്കൊപ്പം സനുഷ കുറിച്ചത്. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം ഉടനെ ഇല്ലെന്ന് നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

2016ല്‍ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി സനുഷ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഇറങ്ങിയ തമിഴ് ചിത്രം കൊടിവീരനിലാണ് നടി അവസാനമായി അഭിനയിച്ചത്.

പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടിയായിരുന്നു സിനിമയിൽ നിന്നും സനുഷ ഇടവേളയെടുക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും സാനിധ്യമറിയിച്ച താരം കൂടിയാണ് സനുഷ.