Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകേഷ് പറഞ്ഞു, വിട്ടുകളയെടാ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു

shammi-thilakan-mukesh

മുകേഷുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോെലയാണെന്നും ഷമ്മി തിലകൻ. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ഷമ്മി തിലകനും മുകേഷും തമ്മിൽ വാക്കേറ്റമുണ്ടായി എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുകേഷ് ഭീഷണിപ്പെടുത്തിയെന്നും ഷമ്മി തിലകൻ രൂക്ഷമായി പ്രതികരിച്ചുവെന്നും വാര്‍ത്ത വന്നു. 

‘മാധ്യമങ്ങൾ പ്രചരിപ്പിക്കും പോലെ രൂക്ഷമായ യാതൊന്നും അവിടെ നടന്നിട്ടില്ല. മുകേഷ് എനിക്കെന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണ്. സിനിമയിൽ വരുന്നതിനു മുൻപ് എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്’.–ഷമ്മി തിലകൻ പറയുന്നു.

‘വാർത്തകളിൽ വരുന്ന പോലെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല തർക്കമുണ്ടായത്. എന്റെ വ്യക്തിപരമായ വിഷയങ്ങളിലാണ്. അച്ഛന്റെ കാര്യങ്ങൾ പറയാനുളള പ്രതിപുരുഷൻ മാത്രമാണ് ഞാൻ. അമ്മയിൽ നിന്ന് തിലകന് നീതി വാങ്ങികൊടുക്കേണ്ടത് എന്റെ കടമയോ ഉത്തരവാദിത്തമോ അല്ല. ജനങ്ങൾ അത്രമാത്രം സ്നേഹിച്ച മഹാപ്രതിഭയോടു കാണിച്ച നീതികേടിന് പരിഹാരമുണ്ടാക്കാൻ ഞാൻ ആളല്ല.’

‘സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന് മുകേഷ് പറഞ്ഞിരുന്നു എന്നത് സത്യമാണ്. മാന്നാർ മത്തായി 2 എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അത്. അമ്മ പ്രസിഡന്റ് ഇന്നസെന്റും അടുത്തുണ്ടായിരുന്നു. പക്ഷേ ഒരു അക്ഷരം പോലും അദ്ദേഹം സംസാരിച്ചില്ല. മുകേഷാണ് സംസാരിച്ചത്. അതു കൊണ്ടാണ് ഹിയറിങ്ങിനു വിളിപ്പിച്ചപ്പോൾ അമ്മ എന്നെ വിലക്കിയിട്ടില്ല എന്ന് ഞാൻ പറഞ്ഞത്. സത്യത്തിൽ അമ്മയെ നിയമനടപടികളിൽ നിന്ന് ഞാൻ രക്ഷിക്കുകയാണ് ചെയ്തത്. മുകേഷുമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.’

‘അമ്മ യോഗത്തില്‍ ഞങ്ങൾ തമ്മിൽ അങ്ങനെ വഴക്കൊന്നും ഉണ്ടായില്ല. കൊല്ലത്തുകാരുടെ സ്വതസിദ്ധമായ സംഭാഷണം നമുക്ക് അറിയാമല്ലോ. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സത്യമാണെങ്കിലും അദ്ദേഹം പറഞ്ഞിൽ വഴക്കുണ്ടായിരുന്നില്ല. പരിഹാസവും ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ തമാശ എനിക്കു രസിച്ചില്ല. തന്റെ തമാശ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചു വിട്ടതിൽ സിപിഎമ്മിനെ പറഞ്ഞാൽ മതിയെന്നുമുളള എന്റെ മറുപടിയിലും വഴക്കില്ലായിരുന്നു. പുറത്തു നിന്ന് കേൾക്കുന്ന മറ്റുളളവർക്ക് വഴക്ക് തോന്നാമെങ്കിലും വഴക്കില്ലായിരുന്നു. അതിനു ശേഷം മുകേഷ് എന്റെ അടുത്തു വന്നു വിട്ടുകളയെടാ, കാര്യമാക്കണ്ട എന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ആ കാര്യം അവിടെ കഴിഞ്ഞു.’

വിനയന്റെ പടത്തിനായി വാങ്ങിയ അമ്പതിനായിരം തിരിച്ചു കൊടുക്കേണ്ടി വന്നത് മുകേഷിന്റെ ഇടപെടലാണ്. ആ അർത്ഥത്തിൽ അവസരങ്ങൾ നിഷേധിച്ചു എന്നേ ഉദ്ദേശിച്ചുളളു. ‘അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്ന് പറഞ്ഞത് പോയിന്റ് ചെയ്തു പറയുകയാണ് ഉണ്ടായത്. മുകേഷ് വഴിനടത്തുന്ന ജ്യേഷ്ഠ സഹോദരനാണ്.’–ഷമ്മി തിലകൻ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

related stories