പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജു വാരിയര്‍

പ്രളയബാധിതര്‍ക്കായി മഞ്ജുവാരിയരുടെ വീട്. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാരിയർ ഇപ്പോള്‍ എറണാകുളത്താണ് താമസം.

ദുരിതബാധിതര്‍ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13 താത്കാലിക കേന്ദ്രങ്ങളാണുള്ളത്. ചിറയ്ക്കല്‍ ബോധാനന്ദ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം പ്രവര്‍ത്തിച്ചിരുന്നിടത്ത് ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചതായും വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ പറഞ്ഞു. ഇരുനൂറില്‍പ്പരം വീടുകളാണ് താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തില്‍ തകര്‍ന്നത്.

പ്രളയത്തിൽപ്പെട്ടവർക്കായി മഞ്ജു വാരിയർ ഫൗണ്ടേഷൻ സമാഹരിച്ച ഒരു ട്രക്ക് വസ്തുക്കളുമായാണ് മഞ്ജു പ്രളയബാധിത സമയത്ത് പുള്ളിലെത്തിയിരുന്നു. കോൾപാടത്തിനു കരയിലുള്ള മഞ്ജുവിന്റെ വീടിന്റെ മുറ്റം വരെ അന്ന് വെള്ളമെത്തി. ആളുകൾ മാറിത്തുടങ്ങിയപ്പോൾ മഞ്ജുവിന്റെ അമ്മ ഒല്ലൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു.