നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങൾ

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ സ്വാതി െറഡ്ഡി വിവാഹിതയായി. പൈലറ്റ് ആയ വികാസ് ആണ് വരൻ. ഇവരുടേതു പ്രണയവിവാഹമാണ്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്്റ്റംബർ രണ്ടിന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങൾക്കും മറ്റുമായി റിസപ്ഷൻ നടക്കും.

മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ് ജക്കാർത്തയിലാണു താമസിക്കുന്നത്. അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

2005ല്‍ പുറത്തിറങ്ങിയ ഡെ‌യ്ഞ്ചർ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ൽ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി.

മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ എന്നീ മലയാളചിത്രങ്ങളിലും നടി അഭിനയിച്ചു. പിന്നീട് 2016 മുതൽ സ്വാതി സിനിമയില്‍നിന്നു വിട്ടുനിന്നു. കഴിഞ്ഞ വർഷം ലണ്ടൻ ബബ്‌ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.