Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍‌‌‌നിവിൻ പോളിയുടെ ‘മിഖായേൽ’ തുടങ്ങി

nivin-paulu-mighael

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേൽ’ ചിത്രീകരണം തുടങ്ങി. ആന്റോ ജോസഫ് ആണ് നിർമാണം. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. 

nivin-paulu-mighael-2

സിനിമയുടെ തിരക്കഥയും ഹനീഫ് തന്നെ. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു. ഉണ്ണി മുകുന്ദനും മിഖായേലിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ പൂജയോടൊപ്പം ആദ്യ ഷോട്ടും ഇന്ന് ചിത്രീകരിക്കും.‌‌ എറണാകുളത്ത് കാക്കനാട് ആണ് പൂജ നടന്നത്.

nivin-paulu-mighael-6

സംവിധായകൻ ഷാജി പാടൂർ, മഹേഷ് നാരായണൻ, അനിൽ രാധാകൃഷ്ണ മേനോൻ, അരുൺ ഗോപി, ശാന്തി കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരസ്യരംഗത്ത് അനിൽ രാധാകൃഷ്ണ മേനോന്റെ അസോഷ്യേറ്റ് ആയിരുന്നു ഹനീഫ് അദേനി.

nivin-paulu-mighael-7

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

ലൊക്കേഷനിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ താഴെ.

nivin-paulu-mighael-8 രഞ്ജി പണിക്കർ, ആന്റോ ജോസഫ് എന്നിവർ
nivin-paulu-mighael-5 രഞ്ജി പണിക്കർ, അനിൽ രാധാക‍ൃഷ്ണ മേനോൻ, ഹനീഫ് അദേനി, അരുൺ ഗോപി, ഷാജി പാടൂർ, മഹേഷ് നാരായണൻ എന്നിവർ മിഖായേലിന്റെ പൂജ ചടങ്ങിൽ.
nivin-paulu-mighael-9 എറണാകുളം കാക്കനാട്സ്ഥിതി ചെയ്യുന്ന വില്ലയാണ് ലൊക്കേഷൻ