Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് മോഹന്‍ലാൽ എന്ന സത്യം’

nishad-mohanlal

നടൻ മോഹൻലാൽ ബിജെപി സ്ഥാർത്ഥിയാകാൻ പോകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി സംവിധായകൻ എം.എ നിഷാദ്. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറയുന്നു.

എം. എ നിഷാദിന്റെ കുറിപ്പ് വായിക്കാം–

പ്രചരിക്കുന്ന വാർത്തകൾ അതിന്റെ നിചസ്ഥിതി അറിയാതെ അല്ലെങ്കിൽ അദ്ദേഹം പറയാതെ പ്രതികരിക്കില്ല ഞാൻ. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം. അങ്ങനെ തന്നെ. അതാണ് ശരി..

മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്.. അതൊരാളുടെ അവകാശം. ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധർമവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി, അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ...(അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )

മോഹൻലാലിനെ, ആർഎസ്എസ് വിലക്കെടുത്തു എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും, കമന്റ്സിനും, അൽപായുസ്സ് എന്ന് സാരം...കാരണം കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം..(അദ്ദേഹത്തിന്റെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും കടമെടുത്ത പഞ്ച് ഡയലോഗ്)..

അപ്പോൾ പറഞ്ഞ് വരുന്നത്, തിരുവനന്തപുരത്തിന് മാത്രമല്ല ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ...അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്...അപ്പോൾ എല്ലാ സേവാക്കാരും ഗോ ടു യുവർ ക്ലാസ്സസ്..

NB..എന്റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞ ശേഷം. ബൈ ദ് ബൈ..ചങ്ക് ചാക്കോച്ചി അണ്ണൻ, പുതു സംഘി ജോയ് മാത്യൂ അവർകൾ...ബി കെയർഫുൾ..മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സിലാക്കി..അപ്പോഴാ...

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കമുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം മോഹന്‍ലാലിനെ കൊണ്ട് സമ്മതിപ്പിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്നുമായിരുന്നു വാർത്ത. ഇതിനിടെ മോഹൻലാൽ മോദിയെ സന്ദർശിക്കുക കൂടി ചെയ്തതോടെ വാർത്തയ്ക്ക് പ്രാധാന്യമേറി.