Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ 18–ാം വയസിൽ അമ്മ വീണ്ടും ഗർഭിണി: സൗഭാഗ്യത്തെക്കുറിച്ച് മഡോണ

madonna

‘എന്റെ 18–ാം വയസിലാണ് ഡാഡി ആ വാർത്ത പറയുന്നത്. മമ്മി ഗർഭിണിയാണെന്ന വിവരം സ്കാൻ റിപ്പോർട്ടോടുകൂടി ഡാഡി കാണിച്ചപ്പോൾ വിശ്വസിക്കാനായില്ല. ആ വാർത്തയോട് എങ്ങനെ പ്രതികരിക്കണമെന്നും അറിയില്ലായിരുന്നു’. ഒരു സ്വകാര്യചാനലിനും നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ.

മഡോണയുടെ വാക്കുകള്‍

പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എനിക്ക് എന്താണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരിക്കും ഞാൻ സന്തോഷിക്കേണ്ട സമയമാണ്. പക്ഷെ ആ നിമിഷം നിർവികാരതയാണ് തോന്നിയത്. 

എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. ഒരുപാട് ചിന്തിച്ച് തലപ്പുണ്ണാക്കുന്നതിന്  പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒറ്റക്കുട്ടിയായി വളർന്ന ഒരാൾക്ക് ഈ വാർത്ത അങ്കലാപ്പ് ഉണ്ടാക്കില്ലേ?

പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്– മഡോണ പറയുന്നു.