സംവൃതയെ ‘വലച്ച്’ മകൻ അഗസ്ത്യ; ക്യൂട്ട് കവർഷൂട്ട് വിഡിയോ

സംവൃതയും മകൻ അഗസ്ത്യയുമൊത്തുള്ള ക്യൂട്ട് കവർഷൂട്ട് വിഡിയോ ശ്രദ്ധേയമാകുന്നു. വനിത മാസികയ്ക്കുവേണ്ടിയായിരുന്നു ഈ കവർഷൂട്ട്.

സംവൃതയുടെ വാക്കുകൾ– ‘അവന്റെ സൗകര്യത്തിന് അനുസരിച്ചാണ് എന്റെയും അഖിലിന്റെയും ജീവിതം. അഖിൽ രാവിലെ മോനെ പ്ലേസ്കൂളിൽ ആക്കിയിട്ട് ജോലിക്കു പോകും. ഉച്ചയ്ക്കു ഞാൻ പോയി കൊണ്ടുവരും.  വീടിനു തൊട്ടടുത്താണ് സ്കൂൾ. മഴ ആണെങ്കിലും റെയിൻകോട്ടിട്ട് കുടയും പിടിച്ചു ഞങ്ങൾ നടക്കും. അവനതു വലിയ ഇഷ്ടമാണ്. പിന്നെ, വീട്ടിലെത്തി ഭക്ഷണം കഴിച്ച് ആശാൻ ഉറങ്ങും. സ്കൂളിൽ അവന് ഒരു മലയാളി ഫ്രണ്ട് ഉണ്ട്. ആര്യ. ആര്യേടെ അമ്മ എന്റെയും ഫ്രണ്ടാണ്. തന്നെക്കുറിച്ചാണ് പറയുന്നത് എന്നു മനസ്സിലായ അഗസ്ത്യ അമ്മയുടെ മടിയിൽ സ്ഥാനം പിടിച്ചു. കുഞ്ഞിക്കൈയിലിരുന്ന ചോക്‌ലെറ്റ് അമ്മയുടെ വായിലേക്കു വച്ചു കൊടുത്ത്. കൊഞ്ചലോടെ ചോദിക്കുന്നു. ‘ഈസ് ഇറ്റ് നൈസ്’?

‘ഞാനും അഖിലും വീട്ടിൽ മലയാളം തന്നെയാണ് പറയുന്നത്. അതുകൊണ്ട് അവനു മലയാളം കേട്ടാൽ മനസ്സിലാകും. തിരികെ ഇംഗ്ലിഷിലാണ് മറുപടിയെന്നു മാത്രം. മൂന്നു വയസ്സായപ്പോഴാണ് വാചകം പറഞ്ഞു തുടങ്ങിയതു തന്നെ. ഏതെങ്കിലും ഒരു ഭാഷ സംസാരിക്കട്ടെയെന്നു ഞങ്ങളും തീരുമാനിച്ചു. ‘ബാലാ’ ‘വേണം’ ‘മതി’ ഇങ്ങനെ ചില വാക്കുകളാണ് അവന്റെ മലയാളം. ‘ബാലാ’ന്നു വച്ചാൽ പാൽ ആണ് കക്ഷി ഉദ്ദേശിക്കുന്നത്.’ - സംവൃത പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം