Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമാലിനൊപ്പം താരമായി മറിയം അമീറ സൽമാൻ; ചിത്രങ്ങൾ

mariam-amaalu ചിത്രങ്ങൾ: മനു മുളന്തുരുത്തി

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറയുടെ വിശേഷങ്ങൾ ആരാധകർക്ക് ഏറെ പ്രിയമാണ്. അമ്മയുടെ മടയിലിരുന്ന് കുസൃതി കാട്ടുന്ന കുഞ്ഞ് മറിയമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ താരം. ഒരു വിവാഹ ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

mariam-amaalu-dulquer ചിത്രങ്ങൾ: മനു മുളന്തുരുത്തി
mariam-amaalu-dulquer-2 ചിത്രങ്ങൾ: മനു മുളന്തുരുത്തി
mariam-amaalu-dulquer-1 ചിത്രങ്ങൾ: മനു മുളന്തുരുത്തി

ഇപ്പോഴിതാ മറിയത്തിന്റെയും അമ്മ അമാലിന്റെയും ചിത്രങ്ങളും ആരാധകരുടെ ഇടയിൽ തരംഗമാകുന്നു. അമാലിന്റെ ബന്ധുവിന്റെ വിവാഹചടങ്ങിനെത്തിയതായിരുന്നു ഇവർ.

mariam-amaalu-dulquer-6 ചിത്രങ്ങൾ: മനു മുളന്തുരുത്തി
mariam-amaalu-dulquer-4 ചിത്രങ്ങൾ: മനു മുളന്തുരുത്തി

സുൽഫത്ത്, മകൻ ദുൽഖർ, മരുമകൾ അമാൽ സൂഫിയ, മകൾ സുറുമി, സുറുമിയുടെ മക്കൾ എന്നിവർക്കൊപ്പം സകുടുംബമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്..

mariam-amaalu-dulquer-5 ചിത്രങ്ങൾ: മനു മുളന്തുരുത്തി
mariam-amaalu-dulquer-7 ചിത്രങ്ങൾ: മനു മുളന്തുരുത്തി

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'

Dulquer Salmaan Daughter Mariyam At Wedding Event

related stories