Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടിക്കാരൻ ചങ്ങാതി കണ്ട് പൊട്ടിക്കരഞ്ഞ് മണി ആരാധകർ; വി‍ഡിയോ

chalakkudikkaran-changathi-audience-1

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ മണിയുടെ ഓർമകളിൽ കണ്ണീരണിഞ്ഞാണ് പുറത്തുവരുന്നത്.

സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് മണിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞുപുറത്തിയപ്പോൾ നാടകീയ രംഗങ്ങൾക്കാണ് രാജാമണിയും സാക്ഷിയായത്. പല ആളുകളും കരഞ്ഞുകൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ പ്രതികരണത്തിൽ രാജാമണിയും വികാരധീനനായി.

വേർപിരിഞ്ഞുപോയ പ്രിയതാരത്തിന്റെ ജീവിതം തിരശീലയിൽ കാണുന്നതിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണുനിറഞ്ഞാണ് പ്രേക്ഷകർ തിയറ്ററുകളിൽ നിന്നിറങ്ങുന്നത്. മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്.