അഖില്‍ അക്കിനേനിക്കൊപ്പം പ്രിയ വാരിയർ; പരസ്യവിഡിയോയ്ക്ക് ഡിസ്‌ലൈക്ക്

അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. 

എന്നാൽ പരസ്യത്തിന് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെയും ഡിസ്‌ലൈക്കിന്റെയും മേളമമാണ്. മലയാളികളാണ് കൂടുതലായും പ്രിയയെ പരിഹസിച്ച് എത്തുന്നത്. 

നേരത്തെ അഡാറ് ലൗവിലെ പുതിയ ഗാനത്തിന് നേരെയും ഡിസ്‌ലൈക്ക് ആക്രമണം ഉണ്ടായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് ൈസബർ ആക്രമണമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.