തെലുങ്കിലും രക്ഷയില്ല; പ്രിയ വാരിയർക്കെതിരെ ട്രോൾ വിഡിയോ

അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യത്തിനാണ് ട്രോളന്മാർ എഡിറ്റഡ് വിഡിയോയുമായി എത്തിയിരിക്കുന്നത്.

പരസ്യത്തിൽ പ്രിയ പറയുന്ന തെലുങ്ക് സംഭാഷണമാണ് ട്രോളന്മാർ ഇത്തവണ ആയുധമാക്കിയത്. നേരത്തെ അഡാറ് ലൗവിലെ പുതിയ ഗാനത്തിന് നേരെയും ഡിസ്‌ലൈക്ക് ആക്രമണം ഉണ്ടായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് ൈസബർ ആക്രമണമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.